expr:class='"loading" + data:blog.mobileClass'>

search

Wednesday, 7 February 2018

മഴ കൊണ്ടാൽ പനി വരുന്നത് എന്തുകൊണ്ടാണെന്നറിയാമോ ?


PropellerAds മക്കളെ മഴയത്ത് നിന്നും കേറടാ മഴ കൊണ്ടാൽ പനി വരും . എടാ മര്യാദക്ക് മഴയത്ത് നിന്നും  കേറുന്നതാ നിനക്ക് നല്ലത് മഴ കൊണ്ട് പനി പിടിച്ചാൽ അവിടെ കിടക്കുകയേ ഉള്ളു ഇവിടാരും നോക്കാൻ വരില്ല .മുതിർന്നവരിൽ നിന്നും ഇത്തരത്തിൽ മഴയെ പറ്റി ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമായിരിക്കും . ആദ്യം ഒന്നും നമ്മൾ ഇതൊന്നും അനുസരിച്ചു കൊടുത്തിട്ടില്ലങ്കിലും പല തവണ മഴകൊണ്ടപ്പോഴക്കെ പനി പിടിച്ചപ്പോൾ മനസിലായി മഴയും പനിയും തമ്മിൽ എന്തക്കയോ എവിടക്കയോ ബന്ധമുണ്ട് .പക്ഷെ അതിൽ കൂടുതൽ നമ്മളിൽ പലർക്കും അറിയില്ല. എന്നാൽ മഴ പെയ്താൽ പനി വരും എന്ന് പറയുന്നത് ഇതുകൊണ്ടാണ് .ശാസ്ത്രിയപരമായി പറയുകയാണെങ്കിൽ മഴ പനിയുമായി ബന്ധപെട്ടു കിടക്കുന്നതു പല വിധത്തിലാണ് .ഒന്ന് മഴ നനഞ്ഞു കഴിഞ്ഞാൽ നമ്മുടെ തൊലി കുതിർന്നു പോകുന്നത് കൊണ്ടാണ് . നമ്മുക്കെല്ലാവർക്കും അറിയാം നമ്മുടെ ചുറ്റുമുള്ള രോഗം പരത്താൻ കഴിവുള്ള രോഗാണുക്കൾ ഉണ്ടെങ്കിലും ഒരു പരിതി വരെ അതിൽ നിന്നും നമ്മളെ സംരക്ഷിക്കുന്നത് നമ്മുടെ തൊലിയാണ് .PropellerAds തൊലി കുതിർന്നു കഴിഞ്ഞാൽ അതിന്റെ പ്രാഥമിക ധര്മമായ സംരക്ഷണം അതിനു നഷ്ടപ്പെടുന്നു . അത് പോലെ തന്നെ അന്തരീക്ഷത്തിലുള്ള രോഗാണുക്കൾ നനഞ്ഞ തൊലിയിൽ ഒരുപാട് സമയം പറ്റിപിടിച്ചിരിക്കുകയും സാധിക്കുമെങ്കിൽ അത് രോഗം പരത്തുകയും ചെയ്യും. മറ്റൊരു കാര്യം വായുവിൽ പറന്നു നടക്കുന്ന രോഗാണുക്കൾ മഴത്തുള്ളിയോടൊപ്പം ചേരുകയും ആ മഴതുള്ളി പിന്നീട് നമ്മളിൽ വന്നു പതിക്കുന്നതും പനിക്ക് കാരണമാവുകയും ചെയ്യും. മറ്റൊന്ന് നമ്മുടെ ശരീരത്തിന്റെ പലഭാഗത്തും പ്രേത്യേകിച്ചു രോമമുള്ള ഭാഗങ്ങളിൽ മടക്കുകളിൽ എല്ലാം രോഗാണുക്കൾ കാണപ്പെടാം. നമ്മുടെ തൊലി ഇവയെ ശരീരത്തിനകത്തേക്ക് കടത്തി വിടാത്തത് കൊണ്ട് ഇവയ്ക്ക് രോഗം പരത്താൻ സാധിച്ചെന്നു വരില്ല. എന്നാൽ മഴവെള്ളം നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് പ്രധാനമായിട്ടും വായ, മൂക്ക് അല്ലെങ്കിൽ മുറിവുള്ള ഭാഗങ്ങളിൽ എത്തുന്നത് വഴി ഈ രോഗാണുക്കൾ തൊലിയെ മറികടന്നു ശരീരത്തിനുള്ളിൽ പ്രവേശിക്കുകയും പനി ഉണ്ടാകുകയും ചെയ്യുന്നു .
                                                                                   നിങ്ങൾക്ക് കിട്ടിയ ഈ അറിവ് നിങ്ങളുടെ മറ്റു കൂട്ടുകാരിലേക്കും വേണ്ടപെട്ടവർക്കും പകർന്നു കൊടുക്കുവാനായി ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യാൻ ശ്രമിക്കുമല്ലോ

No comments:

Post a Comment